രാഷ്ട്രീയ സ്വയംസേവക സംഘം


ആര്.എസ്.എസ്സുമായി ബന്ധപ്പെടാത്ത 
മുഴുവന് പേര്ക്കും, സംഘവുമായി ബന്ധപ്പെട്ടവരില് ചിലര്ക്ക് പോലും, ആര്.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ കുറിച്ച് സംശയങ്ങള് നിരവധി ആണ്. ആര്.എസ്.എസ് എന്താണെന്നും എത്ര വ്യത്യസ്ഥമായ മേഖലകളിലെല്ലാം ഇടപെടുന്നുവെന്നും വിജയിക്കുന്നുവെന്നും കാണിക്കാനുള്ള ഒരു എളിയ ശ്രമം നടത്തുന്നു.

    ✾ രൂപീകരണവും പ്രവര്ത്തനവും

1925 ഇല് നഗ്പൂരിനു സമീപം മോഹിത വാഡ എന്നാ സ്ഥലത്ത് ഏതാനും യുവാക്കളുമായി ഡോക്ടര് കേശവ ബലിറാം ഹെഡ്ഗെവാര്

          ഡോക്ടര് കേശവ ബലിറാം ഹെഡ്ഗെവാര്

തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര് സാംസ്കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു ..ഭാരതത്തിന്റെ വിവി ധ ഭാഗങ്ങളില് ആയിട്ട് ഏതാണ്ട് അന്പതിനായിരം നിത്യ ശാഖകള് ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്ത്തകര് പങ്കെടുക്കുന്നു . ഇരുപതിനായിരം മുഴുവന് സമയ പ്രചാരകന്മാര് …നൂറ്റി നാല്പതോളം പരിവാര് സംഘടനകള് … സമൂഹത്തിനെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന് സാധിക്കുന്നു

ഡോക്ടര്ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ് ജി , രജ്ജു ഭയ്യ ,സുദര്ശന് ജി, ഇപ്പോള് ശ്രീ മോഹന് ജി ഭഗവത് എന്നിവര് പരമോന്നത പദവി ആയ സര് സംഘ ചലകന്മാര് ആയി പ്രവര്ത്തിച്ചു
ശ്രീ ഗുരുജി

ശ്രീ മോഹന് ജി ഭഗവത്
വ്യക്തി നിര്മ്മാണത്തിലൂടെ സമാജ നിര്മ്മാണം എന്ന ആശയത്തില് ദേശ സ്നേഹികള് ആയ വ്യക്തികളെ ശാഖകളില് കൂടി വാര്ത്തെടുക്കുന്നു.. ഒരു മണിക്കൂര് നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല് സമ്പന്നമാണ് ..ഭാരത പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാം നല്കി തുടങ്ങുന്ന ശാഖകള് പോറ്റംമയായ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു

സംഘം തുടങ്ങിയ നാള് മുതല് എട്ടു ദശക് ആയിട്ട് അതിന്റെ ചിന്താധാര ആര്ജിച്ച പ്രഭാവം അതുല്യമാണ് … കഴിഞ്ഞ ദശകങ്ങള് ഭാരതത്തില് രാഷ്ട്രീയ,സാമ്പത്തിക, സാമൂഹ്യ പരിവര്തന രംഗങ്ങളില് അനേകം ചിന്താ ധാരകളുടെ കൊള്ളിമീന് പോലത്തെ ഉദയവും ഉയര്ച്ചയും നാം കണ്ടു.എന്നാല് അവ ഒന്നൊഴിയാതെ അതിവേഗം അസ്തമിച്ചു പോകുന്നതും നാം കണ്ടു.അവയില് ചിലത് ശിഥില സ്വപ്നങ്ങള് എന്ന പോലെ തിരോധാനം ചെയ്തു. സര്വ ലൌകികം എന്ന് അവകാശപ്പെടുന്ന ചില ഇസങ്ങളുടെ വക്താക്കള് പോലും, അവയുടെ തല തോട്ടപ്പന്മാര് അവയെ ബാധ്യതയായി കണ്ടു ഉപേക്ഷിച്ചപ്പോള് സ്വന്തം നിലപാട് ഉറക്കുന്നില്ല എന്ന് കണ്ടെത്തുന്നു …

എന്നാല് സംഘം ഉയര്ത്തുന്ന ആദര്ശ രാഷ്ട്ര ദര്ശനം നമ്മുടെ രാജ്യത്തില് സാദാ ചലനം സൃഷ്ടിച്ചു കൊണ്ട് നിരന്തരം വളര്ന്നു വരുന്നു.. ഇന്നലെ വരെ ശങ്കയോടെ സംസാരിച്ചവര് ഇന്ന് ഉറക്കെ അതിനു വേണ്ടി സംസാരിക്കുന്നു…

സര്വതോന്മുഖമായ ദേശീയ പുനരുതനത്തില് ഏകാധിപത്യ ഘടനക്ക് സ്ഥാനമില്ല.വിവിധ രംഗങ്ങളില് നടക്കുന്ന പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുകയും നിര്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രധികാരം നിര്വഹിക്കാന് സംഘം ആഗ്രഹിക്കുന്നില്ല, അവ തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെയാണ് .തങ്ങളുടെ അഭിരുചിയും പ്രതിഭയും അനുസരിച്ച് മക്കള് വിവിധ തൊഴിലുകളില് ഏര്പ്പെടുന്നു ,അവ നടത്തുന്നതിലും ജീവിതത്തിന്റെ ചിട്ടയിലും അമ്മ നല്കിയ ആകമാന പരിശീലനത്തിന്റെ മുദ്ര എല്ലാവരിലും കാണുമെന്നു മാത്രം…

അത് തന്നെയാണ് സംഘത്തിന്റെയും സ്വയംസേവകരുടെയും കാര്യത്തിലും.അവര് സ്വന്തം വെളിച്ചമാനുസരിച്ചു അനേകം മണ്ഡലങ്ങള് സ്വീകരിക്കുന്നു.പക്ഷെ സംഘത്തില് നിന്നും ലഭിച്ച ആദര്ശത്തെ മുറുകെ പിടിക്കുന്നു .വിവിധ പരിവാര് സംഘടനകള് എല്ലാം തന്നെ തനതായ ഘടനയും പ്രവര്ത്തന ശൈലിയും ഉള്ളവയാണ്,അതെ സമയം തന്നെ അവയെല്ലാം പൊതുവായ ദേശീയ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സഹോദര്യ ബന്ധവുമുള്ള വിശാലമായ ഒരു കുടുംബത്തിന്റെ ഭാഗമായി സ്വയം അക്രുതുകയും ചെയ്യുന്നു.
                    ✾ പ്രത്യയശാസ്ത്രം

രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്ത സുഖിനോ ഭവന്തു എന്നാ സനനതന ധര്മ്മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്ട്ടികള് ചെറിയ ലക്ഷ്യങ്ങള് ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്ത്തിക്കുമ്പോള്, സംഘം ഭാരതത്തിന്റെ ജീവരക്തമായ ഹിന്ദു ധര്മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യം വച്ച് പ്രവര്ത്തിക്കുന്നു. ഓരോ സ്വയം സേവകനും സംഘം വിഷയം ജീവിതത്തിന്റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്ത്തിക്കുന്നത്.

ഞാന് എന്നാ അഹം ഭാവം ഇല്ലാതെ, എന്നിലും നിന്നിലും, ലോകത്തിലെ സര്വ ചരാചരങ്ങളിലും നിലകൊള്ളുന്നത് എന്നില് ഉള്ള അതെ ചൈതന്യം ആണ് എന്നും, ആയതിനാല് നാളെ ഇഹ ലോക വാസം വെടിയുമ്പോള് എന്നിലെ ചൈതന്യം ഈ പ്രകൃതിയില് അലിഞ്ഞു ചേരേണ്ടത് ആണ് എന്നും തിരിച്ചറിഞ്ഞ് ധര്മ്മത്തില് അധിഷ്ഠിതമായ കര്മ്മതിലൂടെ, അര്ത്ഥത്തിലൂടെ മോക്ഷ മാര്ഗം തേടുകയാണ് വേണ്ടത്. അങ്ങനെ കഴിഞ്ഞാല് അമിതമായ ആഗ്രഹാങ്ങലോ, വൈരാഗ്യ ബുദ്ധിയോ ഇല്ലാതെ സാമൂഹിക ജീവിയായി ലോക രാജ്യങ്ങള്ക്ക് മാതൃകയാകാന് നമുക്ക് കഴിയും. ഭാരതത്തിന്റെ ജീവ രക്തം ആണ് ഹൈന്ദവ ധര്മ്മം, ആയതിനാല് നമ്മുടെ മഹര്ഷി വര്യന്മാര് കാണിച്ചു തന്ന ജീവിത പാത സ്വീകരിച്ച്, നാം സ്വയം പര്യാപ്തത നേടണം.
സ്വാമി വിവേകാനന്ദൻ

സമൂലമായ പരിവര്ത്തനം അഥവാ വിപ്ലവ മാര്ഗത്തിലൂടെ സര്വ സമതം ഉണ്ടാക്കാന് കഴിയും എന്നാ മക്സിസിന് തത്വം പറയുമ്പോള്, സമൂല പരിവര്ത്തനം വെക്തിയില് ആണ് നടകേണ്ടത് എന്നും, മാറേണ്ടത് അവന്റെ സ്വഭാവങ്ങള് ആണ് എന്നും സംഘം തിരിച്ചറിയുന്നു. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം ത്തിന്റെ നൂറിരട്ടി വ്യാപ്തവും, ആഴവും ഉള്ള സനാതന ധര്മ്മ മാര്ഗം ആണ് ഭാരത പുരോഗതിക്ക് ഉതകുക എന്ന് തിരിച്ചറിവ് സംഘത്തിന് ഉണ്ട്.

  ✾ പ്രധാന പരിവാര് സംഘടനകള്

ആര്.എസ്.എസ് നു കീഴെ പ്രവര്ത്തിക്കുന്ന RSS ആശയം ഉള്ക്കൊള്ളുന്ന പ്രസ്ഥാനങ്ങളെ ആണ് സംഘ പ്രസ്ഥാനങ്ങള് എന്ന് പറയുന്നത്. അത് കൊണ്ട് രാഷ്ട്രീയസ്വയം സേവക സംഘം എന്ന പ്രസ്ഥാനം ഒരു അംബ്രല്ലാ ഓര്ഗനൈസേഷനാണ് എന്ന് പറയാം.

രാജനൈതിക രംഗത്ത് – ഭാരതീയ ജനതാ പാര്ട്ടി ഹിന്ദു സംഘടന – വിശ്വഹിന്ദു പരിഷദ് വിദ്യാര്ത്ഥി പ്രസ്ഥാനം – അഖില് ഭാരതീയ വിദ്യാര്ത്ഥി പരിഷദ് തൊഴിലാളി പ്രസ്ഥാനം – ഭാരതീയ മസ്ദൂര് സംഘ് കര്ഷകരുടെ പ്രസ്ഥാനം – ഭാരതീയ കിസാന് സംഘ് വനവാസി മേഖലയില് – വനവാസി കല്യാണ് ആശ്രം അന്ധരുടെ സംഘടന – ഭാരതീയ ദൃഷ്ടിഹീന് കല്യാണ് സംഘ് സേവന വിഭാഗം – സേവാ ഭാരതി വിദ്യാഭ്യാസ രംഗത്ത് – വിദ്യാഭാരതി ടെലിവിഷന് രംഗത്ത് – സുദര്ശന് ടി.വി

നാം അറിയുന്ന യുവമോര്ച്ച എന്നത് ബി.ജെ.പി യുടെ യുവജന വിഭാഗമാണ്. അത് പോലെ ബജ്രംഗ് ദള് വി.എച്.പി യുടെ യുവ വിഭാഗവും ദുര്ഗ വാഹിനി സ്ത്രീ വിഭാഗവും. ശിവസേന, ഹിന്ദു രാഷ്ട്ര സേന, ശ്രീ രാമ സേന തുടങ്ങിയ ഹിന്ദു സംഘടനകള്ക്ക് ആര്.എസ്.എസ് ഉമായി ബന്ധമില്ല.

                      ✾ ലക്ഷ്യം

ഭാരതത്തിന്റെ ആത്മീയ,ധാര്മ്മി ക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 27 സെപ്റ്റംബര് 1925 നു ഡോക്ടര്. കേശവ് ബലിറാം ഹെഡ്ഗേവാര് നാഗ്പൂരില് സംഘം സ്ഥാപിച്ചു.

‘വസുധൈവ കുടുംബകം’ അല്ലെങ്കില് ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങള്ക്ക്ട മാതൃകയാകുന്ന രീതിയില്, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്ഷ്യം. സാമൂഹിക പരിവര്ത്തിനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങള് ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്ത്തി ക്കൊണ്ടുവരുക എന്നിവയാണ് ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്. സംഘത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ പരം വൈഭവം എന്നതാണ്, അതിനുള്ള മാര്ഗം ഹിന്ദുത്വവും.

   ✾ എന്താണ് പരംവൈഭവം?

പരം വൈഭവം എന്നാല് പരമമായ വൈഭവം, അഥവാ ഉന്നതി. രാജ്യത്തിന്റെ പരം വൈഭവം നേടാന് അതിലെ ജനങ്ങള് മുഴുവന് യാതൊരു പ്രതിഭാലെച്ചയും ഇല്ലാതെ സ്വയം സേവകരായി ഈ നാടിനെ, നാടിലെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. ഈ നാടിനു പരമ പ്രധാനമായ ഒരു പൂര്വകാലം ഉണ്ട്, അത് ഉള്ക്കൊണ്ട് നാടിന്റെ ഉന്നതിക്കായി ഓരോ പൌരനും പ്രവതിക്കുക എന്നതാണ് പരം വൈഭവം കൊണ്ട് ഉദേശിക്കുന്നത്.

സര്വ സഹോദര്യത്തിനും, ലോക നന്മാക്കുമായി വഴികാട്ടിയായി നില കൊള്ളാന് ഭാരതത്തിനു സനാതന സംസ്കരതിലൂറെ കഴിഞ്ഞിട്ടുണ്ട്, അത് നിലനിര്ത്തി ആ പഴയ പാരമ്പര്യം ഉള്ക്കൊണ്ട് ഉയര്ച്ചയുടെ പടവുകള് ചവിട്ടു കയറണം നമ്മള്. പാക്കിസ്ഥാനോട് ക്രിക്കറ്റ് കളിക്കുമ്പോഴും, ഒളിമ്പിക്സില് ഷൂട്ടിംഗ് നടക്കുമ്പോഴും ഉണ്ടാകേണ്ടതല്ല രാജ്യ സ്നേഹം…അതു ഓരോ ഭാരതീയന്റെയും സ്വഭാവം ആയി മാറണം, രാജ്യ സേവനം കടമയായി മാറണം.

എന്റെ മതം മാത്രം ശരി എന്ന് പറയുന്നത് നിര്ത്തലാക്കി, പരം വൈഭാവതിലേക്ക് ഏതാണ ഏതു മാര്ഗം ഉള്കൊണ്ടാലും തെറ്റില്ല എന്ന് പറയാന് നമ്മള് പഠിക്കണം, കഴിയണം. ഭാരതത്തിന്റെ പുരോഗതിക്ക് ഹൈന്ദവ ധര്മ്മം ഒഴിച്ച് കൂടാന് കഴിയാതെ സംഭാവന നല്കിയിട്ടുണ്ട്. അതിനാല് തന്നെ അത് നല്കിയ മഹത്തായ സന്ദേശങ്ങള് ഉള്ക്കൊണ്ട് വേണം നാം ഉയര്ച്ചയുടെ പടവുകള് ചവിട്ടി കയറാന്.

വിശ്വ മനവീകതയ്ക്ക് വേണ്ടി നിലകൊള്ളുമ്പോള് എന്താണ് ദേശീയതയ്ക്ക് പ്രാധാന്യം എന്ന് നിങ്ങള് ചിന്തിച്ചേക്കാം. എന്നാല് ഇതൊരു രാഷ്ട്രത്തിനും അതിന്റെ വളര്ച്ചയ്ക്ക് ദേശീയ വികാരം ആവശ്യം ആണ്, അത് ഇടുങ്ങിയ മനസ്സ് വച്ച് മറ്റുള്ളവരെ വരുതിയില് വയ്ക്കാന് അല്ല, എന്നിലെ എന്നെ തിരിച്ചറിഞ്ഞു, സമൂഹ സേവ ലക്ഷ്യം ആക്കി പ്രവര്ത്തിക്കുമ്പോള് സമൂഹവും, അതോടൊപ്പം രാജ്യവും വളരും. എന്നാല് ഞാന് എന്നാ സത്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ്, തന്റെ കര്മ്മം ചെയ്താല് ലോക മനവീകതയ്ക്ക് മാതൃകയാവാന് നമുക്ക് കഴിയും.

രാജ്യത്തിന്റെ ഉന്നതിക്ക് ദേശീയ വികാരം ഇല്ലാതിരുന്നാല് മുന്പ് റഷ്യക്കും, കിഴക്കന് ജര്മനിക്കും മറ്റു കമ്യുണിസ്റ്റ് രാജ്യങ്ങള്ക്കും ഉണ്ടായ ഗതി നമുക്ക് വന്നു ചേരും, ആ പാഠങ്ങള് ഉള്ക്കൊണ്ട് ദേശീയതയെ മുറുകെ പിടിച്ചു കൊണ്ട് വേണം നാം പരം വൈഭവം നേടാന്. നാടിനെ ഉന്നതി കുറെ സമരങ്ങളില് കൂടെയോ, വിപ്ലവത്തിലൂറെടോ നേടാം എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ്, കാരണം ആ മാര്ഗത്തില് കൂടിയുള്ള വിജയം കുറച്ചു കാലം കൊണ്ട് മാത്രം സാധ്യം ആകുന്നതാണ്.

എന്നാല് ഒരാളുടെ സ്വഭാവ രൂപീകരണത്തില് കൂടെ മാറ്റം ഉണ്ടായാല്, ആ മാറ്റം സമൂഹത്തിലും, സമൂഹത്തിലൂറെ രാജ്യത്തിനും ലഭിക്കും. ആയതിനാല് ആണ് സംഘം , സ്വയം സേവകനെ വളര്ത്തി എടുക്കുന്നത്. ഓരോ വെക്തിയും സ്വയം അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹ സേവകന് ആക്കണം. അങ്ങനെ നമ്മുടെ ഭാരതം ലോക ജനതയ്ക്ക് മാത്രുകയാവണം എന്നാണ് സംഘ മതം.

ആദ്യം നാം നമ്മള് എന്താണ് എന്ന് തിരിച്ചറിയണം, അതിനു സനാതന ധര്മ്മം പഠിപ്പിച്ച ജീവിത ചര്യ നമുക്ക് ഉള്കൊള്ളാന് കഴിഞ്ഞാല് നമ്മുടെ ലക്ഷ്യം എല്ലുപ്പം ആകും.

  ✾ ആര്.എസ്.എസും ഹിന്ദുത്വവും

ഹിന്ദു ഒരു മതം മാത്രമെന്ന് ആര് എസ് എസ് കരുതുന്നില്ല. അതില് പ്രവര്ത്തിക്കുവാന് ഹിന്ദു ആരാധന സമ്പ്രദായങ്ങളില് മാത്രമായിരിക്കണം വിശ്വാസം എന്നും വിവക്ഷയില്ല, യുക്തി വാദികള്ക്കും, ദൈവ വിശാസികള്ക്കും ഒരേ പോലെ അതില് പ്രവര്ത്തിക്കാം. ഇതാണ് സംഗതി. വിവിധ വീക്ഷണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നൂല് മാത്രമാണ് ഹിന്ദുത്വം. പ്രമുഖ ആര് എസ് എസ് പ്രചാരകനും ഇപ്പോഴത്തെ ഒരു പ്രമുഖ അധികാരിയുമായ ടി ആര് സോമ ശേഖരന് ഒരു കടുത്ത നിരീശ്വര വാദിയാണ്. ചര്വാകന്റെ സര് റിയലിസ്റ്റ് കാഴച്ചപ്പാടും മറ്റും സംസ്കാരത്തിന്റെ ഭാഗമെന്നുള്ള നിലപാടില് ഉള്ള ആര് എസ് എസ് മുഹമ്മദീയരെ ഒരിക്കലും പിന്തള്ളുന്നില്ല. എന്നാല് സംസ്കാര സംബന്ധമായ അടിച്ചെല്പിക്കലുകളെ ആര് എസ് എസ് ചെറുക്കുന്നു. ഇത് ചില പൂര്ണ്ണത എത്താത്ത ആര് എസ് എസ് പ്രവര്ത്തകരില് അമിതമായ ആവേശം പ്രകടിപ്പിക്കുവാന് പ്രേരണ നല്കുന്നു എന്ന വിമര്ശനം ഉണ്ട്. എങ്കിലും പ്രതികരണം എന്ന തത്വമാണ് ആര് എസ് എസ് ഇന്നേ വരെ സ്വീകരിച്ചിട്ടുള്ളത്, ആക്രമണം അല്ല.

“ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ”

ഹിമാലയം മുതല് ഇന്ത്യന് മഹാ സമുദ്രം വരെയുള്ള ദേവനിര്മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.

“ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ പിതൃഭൂ:
പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത: ”

സപ്ത സിന്ധു മുതല് സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്ക്കെ

ല്ലാമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര് ആണ് സ്വയം സേവകര്.

സാധാരണയായി RSS എന്ന് പറഞ്ഞാൽ   നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങള് ഉണ്ട്:

1.എന്താണ് ഹൈന്ദവ സംസ്കാരം?

സംസ്കൃതമായതെന്തോ അത് സംസ്കാരം. കാല കാലങ്ങളായി ശീലിച്ചു പരിഹരിച്ചു സംസ്കരിച്ചു കൊണ്ട് വരുന്ന ഒരു ജീവിത ശൈലിയാണ് ഹിന്ദുത്വം എന്ന് ആര് എസ് എസ് കരുതുന്നു. ഹിന്ദുത്വം എന്നതില് ആചാരം,ധര്മ്മം, രാജ നീതി, ദര്ശനം, തനതു കല, തനതു സാഹിത്യം, സംന്യാസ സോഷ്യലിസം എന്നിവ ഉണ്ടെന്നു സംഘം കരുതുന്നു. ഇതൊരു ജീവിത ശൈലി മാത്രമല്ല, ഒരു രാഷ്ട്ര ശൈലി ആകുന്നു, ഒരു ജനതയുടെ പരമമായ വൈഭവത്തിലെക്കുള്ള എല്ലാ ചാലകങ്ങളും ഇതിലുണ്ട്. ലോകത്ത് മറ്റൊരു സംസ്കാരത്തിനും ഈ പൂര്ണ്ണതയില്ല.

2.ഹൈന്ദവ സംസ്കാരം ഉണ്ടായിട്ടു എത്ര കാലമായി?

ഹൈന്ദവ സംസ്കാരം അഥവാ സിന്ധു നദീതട സംസ്കാരം ഉടലെടുത്തത് ക്രിസ്തുവിനു മുന്പ് ഏതാണ്ട് പതിനായിരം സംവത്സരങ്ങള്ക്കു മുന്പാണ്. മഹാ ഭാരതയുദ്ധം ബി സി 3147 നവംബര് 29 നു നടന്നത് ഭാരതത്തിന്റെ ധര്മ്മ മാര്ഗ്ഗത്തില് അപഭ്രംശം ഉണ്ടാക്കി. വേദങ്ങള് പഠിക്കുന്നവര് മനസ്സിലാക്കുന്ന ഒരു ജാതിരഹിത ജീവിത രീതി നിലവിലുണ്ടായിരുന്നു. അതിലേക്കു മടങ്ങിപ്പോവുക എന്ന ദുഷ്കരമായ ചുമതല സംഘത്തിന്റെ ലക്ഷ്യങ്ങളില് ഒന്നാകുന്നു.

3.ആര് എസ് എസ്ന ഇല്ലായിരുന്നെങ്കില് ഹൈന്ദവ സംസ്കാരത്തിന് എന്തെങ്കിലും സംഭവിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ?

ആര് എസ് എസ് ഇല്ലായിരുന്നെങ്കില് എന്ത് എന്നത് സാങ്കല്പികമായ ചോദ്യം മാത്രം. എങ്കിലും ഒന്ന് പറയാം. ആര് എസ് എസ് ഉണ്ടായതിനും അത്തരമൊരു ആശയം നിലവില് വന്നതിനും ശേഷം ഹിന്ദുവിന്റെ രീതികളില് അടിമുടി മാറ്റം വന്നിട്ടുണ്ട്. ഇസ്ലാമിക ആക്രമണകാരികളെ ഉള്പ്പെടെ ആരാധിച്ചു സ്വീകരിച്ചു വന്നിരുന്ന ഒരു ജനത, ബ്രിട്ടീഷ് ഭരണ കാലത്തിനു ശേഷം സ്വയം ശക്തിയാര്ജ്ജിക്കുന്നത് നാം കണ്ടു. ആര് എസ് എസിനിതില് എന്ത് പങ്കെന്ന് ചോദിക്കാം, എന്നാല്, മഹാത്മാ ഗാന്ധിയുടെ മൌനത്തില് നിന്ന് പിറന്നു വീണ പാകിസ്ഥാന് നമ്മുടെ സംസ്കാരത്തില് നിന്നുള്ള അവസാനത്തെ അടര്ത്തി മാറ്റല് ആയി കാണുവാനുള്ള ഭാരതീയരുടെ ആഗ്രഹം ആര് എസ് എസിന്റെ നേട്ടം മാത്രമാണ്. മഹാത്മാ ഗാന്ധിയെപ്പോലെയുള്ളവരെ പോലും സംശയിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് സംഘ നിലപാടുകള് വഴി പിഴക്കാതിരിക്കുവാന് ഇടക്കാലത്ത് സംഘം കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് ഹിന്ദു മഹാ സഭ പോലുള്ള തീവ്ര നിലപാടുകള് ഉടലെടുത്തത് . എന്നാല് അതിനു പഴി കേട്ടത് സംഘമാണ്. ഇപ്പോഴും കേള്ക്കുന്നു.

4.ഹൈന്ദവ സംസ്കാരത്തെ ഭാവിയില് എങ്ങനെയെല്ലാം ആണ് ആര് എസ് എസ് വിഭാവനം ചെയ്യുന്നത്?

ഭാവി എന്നാല് ഭാരതത്തിന്റെ സ്വന്തമാണെന്ന് ആര് എസ് എസ് കരുതുന്നു. എല്ലാ ഇതര സംസ്കാരങ്ങളും ഇന്ന് ഹൈന്ദവ തത്വ ശാസ്ത്രം അന്ഗീകരിച്ച്ചു പഠിക്കുന്നു. ഹിന്ദു ജീവിത മാര്ഗ്ഗം സ്വീകരിക്കുന്നവരുടെ എണ്ണം വര്ദ്ധിക്കുന്നു. അഹിംസ, സംഘ ബോധം തുടങ്ങിയ ബുദ്ധിസ്റ്റ് പരിവര്ത്തനങ്ങളും മറ്റു ആധുനിക രീതിയുള്ള മാറ്റങ്ങളും അന്ഗീകരിച്ച്ച്ച ഹിന്ദു സംസ്കാരം ആത്മാവുള്ള ജീവിത രീതിയെന്ന നിലയ്ക്ക് ഭാവി ശൈലിയാണെന്ന് സംഘം കരുതുന്നു. മറ്റൊരു മതവും സംസ്കാരവും ഇത്രയേറെ പരിവര്ത്തനങ്ങള് ഉള്ക്കൊണ്ടിട്ടില്ല.

5. ഹൈന്ദവ സംസ്കാരത്തിലെ നന്മകള് വളര്ത്താന് ആര് എസ് എസ് എന്തെല്ലാം ചെയ്യുന്നു?

അത്തരത്തിലുള്ള ഒരു എളിയ ശ്രമമായി തുടങ്ങിയതാണ് ബാലഗോകുലം. ഇന്ന് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായി ബാലഗോകുലം മാറിയിരിക്കുന്നു. കുട്ടികള്ക്ക് നാടോടിക്കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും പുരാണങ്ങളിലൂടെയും നന്മയുടെ അംശം നല്കുകയും അവരെ സംസ്കാര സമ്പന്നരായി വളര്ത്തിയെടുക്കുകയും ചെയ്യുക എന്ന പുണ്യകര്മ്മം ബാലഗോകുലം നിര്വ്വഹിക്കുന്നു. ബാലസംസ്കാര കേന്ദ്രങ്ങള് നിരവധി പ്രവര്ത്തിക്കുന്നു.
 കൃഷ്ണായനം

തൃശ്ശൂരില്  നടന്ന കൃഷ്ണായനം എന്ന പരിപാടി ലോകശ്രദ്ധയാകര്ഷിച്ചു. ഒരു വേദിയില് ഏറ്റവുമധികം നര്ത്തകര് അവതരിപ്പിച്ച നൃത്തപരിപാടി ലോകറെക്കോര്ഡ് സൃഷ്ടിച്ചു. മാതൃഭൂമി തുടര്ച്ചയായി 2 ദിവസം മുന് പേജ് കളര് ചിത്രം സഹിതം റിപ്പോര്ട്ട് ചെയ്തു.

             ✾ RSS ഉം ന്യൂനപക്ഷങ്ങളും

സംഘം ന്യുനപക്ഷ വിരോധികള് ആണ് എന്ന് വരുത്തി തീര്ക്കുക കോണ്ഗ്രസ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവശ്യം ആണ്, അതിനാല് അത്തരം അവസരം അവര് വേണ്ടതില് കൂടുതല് ഉപയോഗിക്കാറുണ്ട് എന്നതാണ് വാസ്തവം. കംമ്യുനിസ്റ്കരും കൊണ്ഗ്രെസ്സ് കാരും ഒരു പരിധി വരെ ന്യുനപക്ഷങ്ങളുടെ ഇടയില് സംഘ വിരോധം വളര്ത്താന് വിജയിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള് കാലം മാറി വരുന്നു. കൊല്ലത്ത് കഴിഞ്ഞ വര്ഷം നടന്ന മഹാ സാന്ഘിക്കില് പ്രധാന പരിപാടി ആയ വ്യക്തി ഗീതം ആലപിച്ചത് കൊല്ലം ടൌണ് ശാഖയിലെ സ്വയംസേവക് ആയ ഷാജഹാന് ആയിരുന്നു (സംഘത്തിനു വേറെ ഗായകരെ കിട്ടാത്തത് കൊണ്ടല്ല എന്ന് പറയേണ്ടതില്ലല്ലോ). അത് മാത്രമല്ല ന്യുനപക്ഷത്തില് പെടുന്ന നിരവധി ആളുകള് പല സ്ഥലത്തും ഇന്ന് ശാഖയില് പ്രവര്ത്തിക്കുന്നു,ചുമതലയില് വരുന്നു

ഇന്ന് ശാഖയില് തന്നെ നിരവധി നിരവധി ക്രിസ്തിയന് ആളുകള് നിത്യേന പങ്കെടുക്കാറുണ്ട്. മുസ്ലിംസ് അത്രത്തോളം ഇല്ലെങ്കിലും അവരുടെ വരുന്ന ചുറ്റുപാട് നോക്കുമ്പോള് ഒരാള് എങ്കില് ഒരാള് വരുന്നെങ്കില് അത് വലിയ കാര്യം തന്നെ ആണ്. പിന്നെ വോടിന് വേണ്ടിയല്ല സംഘം ഹൈന്ദവ സമൂഹത്തിന്റെ പല പ്രശ്നങ്ങളും ഏറ്റെടുക്കുന്നത്. അത് കടമയായി ഞങ്ങള് കരുതുന്നു ..അത് തുടരുകയും ചെയ്യും.

ഇന്ത്യ വിഭജനം പോലുള്ള കാര്യങ്ങള്ക്കു ഇസ്ലാമിക സംഘടന കളുടെ സംഭാവന ചെറുതല്ല. കഴിഞ്ഞ കുറ നാളുകള് ആയി നമ്മുടെ നാട്ടിലും, അത് പോലെ കാശ്മീരിലും നടക്കുന്ന പലവിധ തീവ്രവാദ പ്രവര്ത്തങ്ങള്ക്ക് പല ഇസ്ലാമിക സംഘടനകള് പല വിധ സഹായവും ചെയ്യുന്നുണ്ട്, അത്തരം ഒരു സാഹചര്യത്തില് ആ പ്രസ്ഥാനങ്ങലോടു സംഘ അനുഭാവികള് അടുപ്പം കാണിക്കാറില്ല എന്നല്ലാതെ ഇസ്ലാമിനോട് പ്രത്യക വിരോധം ഒന്നും തന്നെയില്ല. ശ്രീ അബ്ദുള കലാം പോലെയുള്ള രാജ്യ സ്നേഹികളോടു സംഘത്തിന് വളരെയേറെ ബഹുമാനം ഉണ്ട്. സംഘത്തിന് രാജ്യസ്നേഹം മാത്രമേ ഉളളൂ…അതില്ലാത്തവരോടു സംഘം എതിര്പ്പ് കാണിക്കും എന്ന് മാത്രം.

RSS എന്നത് സവര്ണ പടയാണ് എന്ന് തകൃതിയായി പ്രചാരണം നടത്തുന്നു സംഘ വിരോധികള്. RSS നെ അറിയുന്ന ആരും അത് കേട്ടാല് ചിരിച്ചു വശം കെടും എന്നതില് സംശയം വേണ്ട. തങ്ങളുടെ കാല് ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നതരിഞ്ഞു കമ്മ്യുണിസ്റ്റ്-കോണ്ഗ്രസ് നടത്തുന്ന വിലകുറഞ്ഞ തന്ത്രം മാത്രമാണ് സംഘത്തെ സവര്ണ്ണ പട എന്ന് മുദ്ര കുത്തല്. സന്ഘതിനെക്കാള് മുന്പേ ഉണ്ടായിരുന്ന പല പ്രസ്ഥാനങ്ങളും ഇന്നും അതെ വയ്താരിയുമായി നടക്കുന്നു. അവര് ജാതി വ്യവസ്ഥക്കെതിരെ എന്ത് ചെയ്തു ?

സംഘത്തിന്റെ മുതിര്ന്ന പ്രചാരകന് ആയിരുന്ന മാധവ ജി യുടെ നേതൃത്വത്തില് ആണ് കേരളത്തില് വലിയ ഒരു മാറ്റം ഉണ്ടായതു. ജന്മം കൊണ്ടല്ല കര്മ്മം കൊണ്ടാണ് ഒരാള് ബ്രാഹ്മണന് ആകേണ്ടത് എന്ന് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം നടത്തിയ വൈദിക പരിശീലനത്തില് അധസ്ഥിത വര്ഗത്തില് പെടുന്ന പതിനായിരങ്ങള് ആണ് പൂജ കര്മ്മങ്ങള് പഠിച്ചത്. ഇന്ന് പല ക്ഷേത്രങ്ങളിലും ബ്രാഹ്മണര് മാത്രമല്ല പൂജാരികള്.

അത് മാത്രമല്ല സമൂഹത്തിലെ ഏറ്റവും താഴെക്ക്ടിയില് കിടന്നിരുന്ന വന വാസികളെ സംഘടിപ്പിച്ചു സംഘം നടത്തിയ വനവാസി കല്യാണ ആശ്രം പ്രവര്ത്തനങ്ങള് യുനെസ്കോ യുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ് ഭാരത്തില് എമ്ബാടുമായി പതിനായിരത്തോളം എകല് വിദ്യാലയങ്ങള് ആണ് സംഘം സര്ക്കാരിന്റെ ഒരു ചില്ലി കാശ് സഹായം പോലും ഇല്ലാതെ നടപ്പിലാക്കുന്നത്…

ഏതു ജന വിഭാഗം ആയാലും അവരുടെ സ്വത്വം നഷ്ടപെടാതെ തങ്ങള് ഒരൊറ്റ രാജ്യത്തിന്റെ മക്കളാണ് എന്ന വികാരം മാത്രം ഉയര്ത്തുക,അവരെ ഒന്നിപ്പിക്കുക എന്നാ ലക്ഷ്യമാണ് സംഘം ഇതേ പോലെ പല പല പരിവാര് സംഘടനകള് വഴി നടപ്പിലാക്കുന്നത്. ഒന്ന് ചിന്തിക്കുക. സംഘം സവര്ന്നര്ക്ക് മാത്രം എങ്കില് എങ്ങനെ ഇത് നില നില്ക്കുന്നു??

തോട്ടുകൂടായ്മയക്ക് എതിരെ ആദ്യം ശബ്ദം ഉയര്ത്തിയ പ്രസ്ഥാനം സംഘം ആണ്. ഭാരതത്തതില് ആദ്യമായി യുണിഫോം നടപ്പില് ആക്കിയത് സംഘം ആയിരുന്നു, എന്താണ് യുണിഫോം എന്ന വാക്കിന് അര്ത്ഥം? എന്തിനു വേണ്ടിയാണു നമ്മള് സ്കൂളില്യു ണിഫോം അണിയുന്നത്….യുണിഫോം അന്നിയുന്നതിലൂടെ വരുന്ന ‘ സമഭാവന’ ആണ് അതിനു അടിസ്ഥാനം. ഇതാണ് സംഘം നടപ്പില് ആക്കിയതും. ശാഖയില് യുനിഫോരം കൊണ്ട് വന്നതിലൂടെ ഉച്ച നീച്ചത്വങ്ങള് ഇല്ലാതാക്കാന് സംഘിന് കഴിഞ്ഞു. സംഘ ആസ്ഥാനം സന്ദര്ശിച്ച ഗാന്ധിജിയും, അമ്ബെട്കരും സംഘിനെ കുറിച്ച് പറഞ്ഞത് അറിഞ്ഞാല് മാത്രം മതി, അതിന്റെ മഹത്വം മനസിലാക്കാന്.

സംഘ ശിബിരത്തില് ഭക്ഷണത്തിനുള്ള ക്യൂ കണ്ട്, മഹാത്മജി ചോദിച്ചു, ദളിതര്ക്കുള്ള ക്യൂ എവിടെ എന്ന്….അതിനു ശിബിര കാര്യകര്ത്താക്കള് നല്കിയ മറുപടി സ്വയംസേവകര്ക്കുള്ള ക്യൂ മാത്രമേ ഉള്ളൂ എന്നായിരുന്നു. ആ കാലഘട്ടത്തില് അത് ഒരു അത്ഭുതം തന്നെ ആയിരുന്നു. ജാതി വെറി ഇല്ലാതാക്കാന് സംഘടനക്കുള്ളില് സംഘം അനുവര്ത്തിക്കുന്ന അതുല്യ നടപടികളെ വാര്ദ്ധാ ക്യാമ്പ് സന്ദര്ശിച്ച ശേഷം മഹാത്മജി അഭിനന്ദിച്ചു.   1947സെപ്തംബര് 11നു ഡല്ഹിയില് നടന്ന   സംഘ പരിശീലന കാമ്പ് സന്ദര്ശിച്ച ഗാന്ധി ജി പറഞ്ഞത്: “RSS ക്യാമ്പ് സന്ദര്ശിച്ചപ്പോള് അവിടെ കണ്ട അച്ചടക്കവും അയിത്തത്തിന്റെ തികഞ്ഞ അഭാവവും എന്നെ അത്യധികംആകര്ഷിച്ചു

” This is the first time that I am visiting the camp of Sangh volunters. I am happy to find absolute equality between Savarniyas (Upper cast) and Harijans (Lower cast) without any one being aware of such difference existing.” :അംബേദ്കര്

വയനാട്ടില് ആര്.എസ്.എസ് നേതൃത്വത്തില് നടന്ന വിപ്ലവാത്മകമായ ഉപനയന പരിപാടിയെക്കുറിച്ചുള്ള ഒന്നന്വേഷിക്കുക. വനവാസികള് (ആദിവാസികള്) അടക്കം നിരവധി പേരെ വേദാധ്യായനം നടത്തി ഉപനയനം കഴിച്ച് ബ്രാഹ്മണരാക്കി എന്നാ വാര്ത്ത മാതൃഭൂമി നന്നായി കൊടുത്തിരുന്നു.

            ✾ സംഘവും ദളിതരും

ദളിതരെ ക്ഷേത്രങ്ങളില് പൂജരിയാക്കണം എന്ന് ആവശ്യപെട്ട പ്രസ്ഥാനം ആണ് സംഘം. ദളിതരുടെ ഉന്നമനത്തിനായി RSS നു Anusuchit Jati-Jamati Arakshan Bachao Parishad എന്നൊരു പരിവാര് സംഘടന ഉണ്ടെന്ന സത്യം ആരും മറക്കരുത്.

*സംഘപ്രചാരകനായിരുന്ന മാധവ്ജിയുടെ നേതൃത്വത്തില് കേരളത്തിലെ തന്ത്രിവര്യന്മാരില് പ്രമുഖരെ, (ഗുരുവായൂരിലേയും ശബരിമലയിലേയും തന്ത്രികുടുംബങ്ങള് ഉള്പ്പെടെ) അണി നിരത്തി, പാലിയത്തു വച്ച് നടത്തിയ വിളംബരം, ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്മ്മസിദ്ധമാണെന്നും, അതിനാല് പൂജ അറിയുന്ന ആര്ക്കും ശ്രീകോവിലില് കയറി പൂജിക്കാനും തന്ത്രവിദ്യകള് പഠിച്ച ഏതു ജാതിക്കാരനും തന്ത്രിയാവാനും അധികാരമുണ്ടാവണമെന്ന പ്രസിദ്ധമായ പാലിയം വിളംബരം. അതു ആര്.എസ്.എസ്സിന്റെ സംഭാവനയാണ്. *ഗുരുവായൂരിലെ ബ്രാഹ്മണര്ക്കു മാത്രമുണ്ടായിരുന്ന പന്തിഭോജനം അവസാനിപ്പിക്കാന് മാധവ്ജി മുന് കൈ എടുത്തു. *കേരളത്തിലെ സര്വ്വാദരണീയനായ തന്ത്രി പറവൂര് ശ്രീധരന് തന്ത്രിയുടെ മകന് രാകേഷിന്റെ കാര്യത്തിലും സംഘമായിരുന്നു മുന്നിട്ടിറങ്ങിയത്. രാകേഷിന്റെ കേസില് ഹൈക്കോടതി പാലിയം വിളംബരത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു.

✾ ജാതീയത ഇല്ലാതാക്കാന് എന്തു ശ്രമമാണു ആര്.എസ്.എസ്. നടത്തുന്നത്..?

ജാതി ഇന്നത്തെ സാഹചര്യത്തില് ഒരു
യാഥാര്ത്ഥ്യവും ജാതി വെറി ഒരു അനാചാരവുമാണെന്നാണ് ആര്.എസ്.എസ് നിലപാട്. ജാതി വെറി ഇല്ലാതാക്കുന്നതിനും ഹിന്ദുസമാജ ഏകീകരണത്തിനുമായി സംഘം സംഘത്തിനുള്ളില് തന്നെ മാതൃകാപരമായ സമീപനം സ്വീകരിച്ചു.

വിശ്വഹിന്ദുപരിഷദിന്റെ സ്ഥാപനം തന്നെ ജാതി വെറി ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യപടിയായിരുന്നു. ഭാരതത്തിലെ മുഴുവന് സംന്യാസി ശ്രേഷ്ഠരുടേയും സാന്നിദ്ധ്യത്തില് ഹൈന്ദവാ സോദരാ സര്വ്വേ എന്ന ആപ്തവാക്യം ഉയര്ത്തിപ്പിടിച്ചുകൊണ്ടാണ് വിശ്വ ഹിന്ദുപരിഷദിന്റെ സ്ഥാപനം ഉഡുപ്പിയില് നടന്നത്. ജാതി വെറിക്കെതിരായ പ്രഖ്യാപനം ആ സമ്മേളനം നടത്തി. തുടരുന്നുള്ള വി.എച്ച്.പി പ്രവര്ത്തനത്തില് വനവാസി, പിന്നോക്ക വിഭാഗ മേഖലകളില് നല്ല പ്രവര്ത്തനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.

ജാതി വെറിക്കെതിരായി നടക്കുന്ന പ്രവര്ത്തനങ്ങളില് സംഘം സഹകരിക്കുന്നു. ആര്.എസ്.എസ്സിന് സംഘടനാ പരമായി ഒരു സമരസംഘടനാ സ്വഭാവമല്ല ഉള്ളത്. അതിനാല് സ്വയംസേവകര്ക്ക് ഇത്തരം കാര്യങ്ങള് നിര്വ്വഹിക്കുന്നതിനുള്ള പ്രേരണ നല്കുകയാണ് സംഘം ചെയ്യുന്നത്. ആര്.എസ്.എസ് എന്തു ചെയ്യുന്നു എന്നു ചോദിച്ചാല് അതിനുത്തരം എല്ലാ കാര്യങ്ങളിലും ശാഖ നടത്തുന്നു എന്നതാവും. ശാഖയിലൂടെ സ്വയംസേവകന് ലഭിക്കുന്ന പ്രേരണ വളരെ വലുതാണ്. നാനാജി ദേശ്മുഖും ഏകനാഥ് റാനഡേയും ഭാസ്കര് റാവുജിയും അടക്കം പേരറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിന് കാര്യകര്ത്താക്കളെ സൃഷ്ടിച്ച് സമൂഹ നന്മക്കും രാഷ്ട്രത്തിന്റെ പരം വൈഭവത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയില് വളര്ത്തിയെടുക്കുന്നത് ശാഖയിലൂടെയാണ്.

ജാതി വെറിക്കെതിരായി സംഘം ചെയ്യുന്ന ഒരു ചെറിയ കാര്യം ശ്രദ്ധിക്കാം. ചിലപ്പോള് ഏകദിന ശിബിരങ്ങള് പതിവുണ്ട്. അത്തരം ദിവസങ്ങളില് ഭക്ഷണം സ്വയംസേവകരോട് സ്വന്തം വീടുകളില് നിന്നും കൊണ്ടുവരാന് നിര്ദ്ദേശം നല്കും. സംഘമണ്ഡല കൂടി (വട്ടത്തില് ഇരുന്ന്) മുഖ്യശിക്ഷകന് വിസില് മുഴക്കുമ്പോള് സ്വന്തം കയ്യിലുള്ള ഭക്ഷണ പൊതി, തൊട്ടടുത്തിരിക്കുന്ന സ്വയംസേവകന്റെ കയ്യില് നല്കുന്നു. അടുത്ത വിസില് മുഴങ്ങുന്നതു വരെ ഭക്ഷണ പൊതി പരസ്പരം കൈമാറി പൊയ്ക്കൊണ്ടേ ഇരിക്കും. രണ്ടാമത്തെ വിസില് മുഴങ്ങുന്നതോടെ ഏതു ഭക്ഷണപൊതിയാണോ നമ്മുടെ കയ്യില് ഇരിക്കുന്നത് അതു നമുക്ക് ഭക്ഷിക്കാം. ആഢ്യ നമ്പൂതിരി ഗൃഹത്തില് നിന്നും വരുന്ന സ്വയംസേവകന് ചിലപ്പോള് ലഭിക്കുക എസ്.സി കോളനിയില് നിന്നു വരുന്ന സ്വയംസേവകനെ വീട്ടില് പാകം ചെയ്ത ഭക്ഷണമായിരിക്കും. ഒരു മനസ്താപവുമില്ലാതെ സ്വയംസേവകര് അതു ഭക്ഷിച്ച് പാത്രം കഴുകി വക്കുന്നു. ഇപ്പോള് ഇതു വലിയ അത്ഭുതമല്ലായിരിക്കാം. എന്നാല് അറുപതോ എഴുപതോ വര്ഷം മുമ്പ് ഉത്തരഭാരതത്തിലും എന്തിന് കേരളത്തിലും ഈ രീതിയില് പ്രവര്ത്തിക്കാന് കഴിഞ്ഞത് സംഘത്തിന്റെ ജാതി വെറിക്കെതിരായ ഉറച്ച നിലപാടുകൊണ്ടാണ്.

കുറച്ചുനാള് മുമ്പ് വരെ വിശ്വകര്മ സമുദായത്തിലെ അഞ്ചു വിഭാഗങ്ങളും വിഘടിച്ച് തങ്ങളാണ് കേമന് എന്ന ധാരണയോടെ കഴിഞ്ഞവരാണ്. ധാരാളം സ്വയം സേവകര് വിശ്വകര്മ സമുദായത്തില് ഉണ്ട്. ഒരു പക്ഷെ സംഘ സാന്നിധ്യം കൊണ്ടാവാം ഇന്ന് സ്തിഥി വളരെ മാറിയിരിക്കുന്നു. ജാതീയമായ അതിര് വരമ്പുകള് വിശ്വകര്മ സമുദായത്തില് മാഞ്ഞു പോയികൊണ്ടിരിക്കുന്നു എന്ന് പറയാം(സത്വം നിലനിര്ത്തികൊണ്ട് തന്നെ). പണ്ട് കാലത്ത് വിശ്വകര്മ സമുദായത്തില് ആശാരി വിഭാഗത്തില് പെട്ടവരും തട്ടാന് വിഭാഗത്തില് പെട്ടവരും തമ്മില് വിവാഹം കഴിക്കുമായിരുന്നോ ?..ഇന്ന് അത് വളരെ സാധാരണം ആയിരിക്കുന്നു . ഇതുപോലെ വിശാല ചിന്താഗതി വിശ്വകര്മ വിഭാഗത്തില് ഉണ്ടായതു സംഘ സാന്നിധ്യം കൊണ്ടാണന്നു ഞാന് വിശ്വസിക്കുന്നു. ജാതിക്കുള്ളിലെ ജാതി ചിന്താഗതിയെ തൂത്തെരിഞ്ഞപോലെ ജാതികള് തമിലുള്ള മേല്കോയ്മ മനോഭാവവും സംഘം ഒരു നാള് ഇല്ലാതാക്കും. ഒരു സംശയവും വേണ്ട.
✾ സംഘതിനെരെ നടത്തുന്ന ചില കുപ്രചരണങ്ങള്:

ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമര്ത്താന് ആണ് ബ്രാഹ്മണര് RSS രൂപീകരിച്ചത്. ശുദ്ധ അസംബന്ധം. ദളിതരെ ഏറ്റവും കൂടുതല് തൊട്ടു തീണ്ടല് ഒഴിവാക്കി കൂടെ കൂട്ടിയ പ്രസ്ഥാനം സംഘം തന്നെയാണ്. അതിന്റെ തെളിവാണ് ദളിതനോട് സംസാരിക്കാന് പോലും സവര്ണ്ണ വിഭാഗം മടി കാട്ടിയിരുന്ന സമയത്ത് അവരെ ഒന്നിച്ചു എല്ലാവരുടെയും കൂടെ ശാഖകളില് എത്തിച്ചത്. ഇന്ന് സംഘത്തിന്റെ പല ഉന്നത പദവികളിലും ദളിത് വിഭാഗത്തിലെ ആളുകള് ഉണ്ട്. പരിശോദിക്കാം. ഒന്ന് കൂടി പറയട്ടെ സംഘത്തിന്റെ പദവിയില് എത്താന് നായരോ നമ്പൂതിരിയോ ദളിതാണോ ആകുക എന്നതല്ല മാനദന്ധം..കഴിവ് മാത്രമാണ്.

സംഘത്തിനെ നിയന്ത്രണത്തില് ഉള്ള എല്ലാ സ്കൂളിലും എല്ലാവര്ക്കും പ്രവേശനം ഉണ്ട്. ശ്രീ നാരായണ ഗുരു, അയ്യന്കാളി, മന്നത് പദ്മനാഭന്, ചട്ടമ്പി സ്വാമികള് തുടങ്ങിയ മഹാന്മാര് കാണിച്ച മാര്ഗം സ്വയം സേവകര് പിന്തുടരുന്നു. ഇവിടെ ഒരു വിഭാഗം ഈ മഹാന്മാരുടെ മഹദ് ദര്ശനങ്ങള് പുസ്തക താളുകളില് ഒതുക്കി നിര്വൃതി നേടുമ്പോള്, സംഘം അത് പിന്തുടര്ന്ന് പ്രാവര്ത്തികം ആക്കുന്നു.

✾ RSS ഇല് സവര്ണ്ണ ആധിപത്യം അല്ലെ ഉള്ളത്?

ആര്.എസ്.എസ് ജാതിവെറി അവസാനിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള് നടത്തുന്നത് സംഘടനക്കുള്ളിലാണ്. ജാതി ഒരു ഘട്ടത്തിലും ആര്.എസ്.എസ്സില് ഒരു ഘടകമേ ആവാറില്ല. ചോദിക്കാറില്ല എന്നതാണു ശരി. സ്വന്തം പ്രവര്ത്തനത്തിലൂടെ ജാതി വെറിക്കെതിരായി സംഘം മാതൃക കാണിക്കുന്നു. സംഘത്തില് വന്നവര് മുഴുവന് നന്നായി എന്ന് അതുകൊണ്ട് അര്ത്ഥമാക്കുന്നില്ല. സംഘം യൂണിവേഴ്സിറ്റി പോലെയാണ്…വിജയിക്കുന്ന വിദ്യാര്ത്ഥികളും പരാജയപ്പെടുന്ന ചില വിദ്യാര്ത്ഥികളും ഉണ്ടാവാം. ആര്.എസ്.എസ് ശാഖകളില് ഉന്നത പദവികളില് ദളിത വിഭാഗത്തില് പെടുന്നവര് ഉണ്ട്. പല മണ്ഡലത്തിലും കാര്യവാഹക് , മണ്ഡലം ശാരീരിക് പ്രമുഖ്, ഖണ്ഡ് കാര്യവാഹക് തുടങ്ങിയ സ്ഥാനത്തുള്ളത് കീഴ്ജാതിക്കാര് എന്ന് ഇന്ന് അറിയപ്പെടുന്നവര് ആണ്. സംഘ ശാഖയില് ജാതി വ്യത്യാസം ഇല്ല. മുഖ്യ ശിക്ഷകന്റെ ആന്ജ അതേതു തമ്പുരാന് ആയാലും അനുസരിച്ചേ പറ്റൂ.
          ✾ സേവാ പ്രവര്ത്തനങ്ങള്

ലോകത്ത് വിവിധ ഭാഗങ്ങളിലായി സംഘത്തിന്റെ അനുപമമായ സേവാപ്രവര്ത്തനത്തിന്റെ തെളിവായി പതിനായിരക്കണക്കിന് സേവാ പ്രൊജക്ടുകള് – സേവാഭാരതിയുടെ കീഴില്. ഐക്യരാഷ്ട്രസഭ കഴിഞ്ഞാല് ലോകത്തില് ഏറ്റവും കൂടുതല് സെര്വീസ് പ്രൊജക്ടുകള് ചെയ്യുന്ന സംഘടന.

1. കേശവ് സൃഷ്ടി – സംഘ സ്ഥാപകനായ ഡോ.കേശവ് ബലിറാം ഹെഡ്ഗേവാറിന്റെ സ്മരണാര്ത്ഥം തുടങ്ങിയ പ്രൊജക്ട്. മഹാരാഷ്ട്രയിലെ ഉപ്പുപാടം നിറഞ്ഞ ഒരു ഗ്രാമം പൂര്ണ്ണമായും ഏറ്റെടുത്തുകൊണ്ട് തുടങ്ങിയ മഹാ പ്രസ്ഥാനം. കൃഷി, വിദ്യാഭ്യാസം, ഗോ സംരക്ഷണം, ആയുര്വേദം തുടങ്ങി വിവിധ മേഖലകളില് മികച്ച നിലയില് പ്രവര്ത്തിക്കുന്നു. 

2) ദീന് ദയാല് റിസര്ച്ച് ഇന്സ്റ്റിറ്റൂട്ട് – ചിത്രകൂട് പ്രൊജക്ട് സംഘപ്രചാരകനായിരുന്ന നാനാജി ദേശ് മുഖ് തുടങ്ങിയ പദ്ധതി . ജനസംഘ സ്ഥാപകന് പണ്ഡിറ്റ് ദീന് ദയാല് ഉപാദ്ധ്യായയുടെ സ്മരണാര്ത്ഥമുള്ള പ്രൊജക്ട്. ഒട്ടേറെ ഗ്രാമങ്ങളെ ദത്തെടുത്ത് ഗ്രാമവികാസം, കൃഷി, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില് മാതൃകാപരമായ പ്രവര്ത്തനം. കേന്ദ്ര സര്ക്കാര് മുതല് യു.എന് വരെ ദേശീയ അന്തര്ദേശീയ പ്രശംസ നേടിയ പദ്ധതി. നാനാജി ദേശ് മുഖിന്റെ മരണാനന്തരം ആ പ്രദേശത്തെ ഇരുപത്തയ്യായിരത്തോളം ഗ്രാമീണര് തല മുണ്ഡനം ചെയ്ത് പരമ്പരാഗത രീതിയില് അടിയന്തിര ക്രിയകള് അനുഷ്ഠിച്ചത് അദ്ദേഹത്തിന്റെ ജനപ്രിയതക്ക് ആധാരം. 
പണ്ഡിറ്റ് ദീന് ദയാല് ഉപാദ്ധ്യായ

3) വിവേകാനന്ദ കേന്ദ്രം കന്യാകുമാരി – കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ സ്മാരക മന്ദിരവും പുറത്ത് നൂറേക്കറിലധികം വരുന്ന ക്യാമ്പസുള്ള വിവേകാനന്ദ കേന്ദ്രവും ആര്.എസ്.എസ് പ്രചാരകനായിരുന്ന ഏകനാഥ് റാനഡെ സ്ഥാപിച്ചു. നിരവധിയായ സേവന പ്രവര്ത്തനങ്ങള്, യോഗ ശിബിരങ്ങള്, മെഡിക്കല് മിഷനുകള്, സ്വാശ്രയ സംഘങ്ങള് തുടങ്ങി ആയിരക്കണക്കിന് സേവാ പ്രവര്ത്തനങ്ങള്ക്ക് വിവേകാനന്ദ കേന്ദ്രം നേതൃത്വം നല്കുന്നു. ഇപ്പോള് വിവേകാനന്ദ കേന്ദ്രം ചുമതല വഹിക്കുന്നത് ആരാധ്യനായ പി. പരമേശ്വര്ജിയാണ്. കന്യാകുമാരിയില് ടൂര് പോവുന്ന പല ‘സെക്യുലറിസ്റ്റുകള്’ക്കും വിവേകാനന്ദ സ്മാരകം ഉയര്ത്താന് ആര്.എസ്.എസ് നടത്തിയ പോരാട്ടവും സ്മാരകം ആര്.എസ്.എസ് നിര്മ്മിച്ചതാണെന്നും അറിയില്ല. 

4) ഏകാധ്യാപക വിദ്യാലയങ്ങള് നടത്തുന്ന, സാക്ഷരതാ യജ്ഞത്തിലെ വിപ്ലവം ഏകല് പ്രൊജക്ട്

ആര്.എസ്.എസ്സിന്റെ അഭിമാനമാണ് ഏകല്. ഏകാദ്ധ്യാപക വിദ്യാലയങ്ങള്. ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില് സാക്ഷരതയുടെ വെള്ളി വെളിച്ചമെത്തിച്ച പ്രസ്ഥാനം. ലോകം മുഴുവന് ആദരിക്കുന്ന പ്രസ്ഥാനം. അതുപോലൊന്ന് സംഘടിപ്പിക്കാന് ആര്.എസ്.എസ് വിരോധം പറയുന്ന മറ്റേതെങ്കിലും സംഘടനക്ക് സ്വപ്നത്തില് എങ്കിലും കഴിയുമോ?
5)ഇതിനെല്ലാം പുറമേ നാല്പതിനായിരത്തിലധികം വിദ്യാലയങ്ങള് നടത്തുന്ന വിദ്യാഭാരതി.കേരളത്തില് അഞ്ഞൂറോളം വിദ്യാലയങ്ങള്. പാലക്കാട് നഗരത്തില് ഇരുപത്തിയഞ്ച് ഏക്കര് ക്യാമ്പസില് നിറഞ്ഞു നില്ക്കുന്ന കല്ലേക്കാട് വ്യാസവിദ്യാ പീഠം. ബി.എഡ്. സെന്റര്. വിദ്യാഭാരതിയുടെ കേരളാ ചാപ്റ്റര് ഭാരതീയ വിദ്യാനികേതന്റെ വെബ് സൈറ്റ് 

6) കേരളത്തില് മിക്ക നഗരങ്ങളിലും ആംബുലന്സ് സര്വ്വീസുകള്. വയനാട്ടിലും അട്ടപ്പാടിയിലും ആശുപത്രി. ആദിവാസി വിഭാഗത്തിന് സൌജന്യ ചികിത്സയും മരുന്നും.

7) വയനാട്ടിലെ മുട്ടിലില് ആര്.എസ്.എസ് നടത്തുന്ന ആതുരാലയം ശ്രദ്ധിക്കുക. വന് നഗരങ്ങളില് സൂപ്പര് സ്പെഷ്യാലിറ്റി തീര്ത്തല്ല, ആതുരസേവനം ലഭ്യമാവാത്ത ഇടങ്ങളില് സൌജന്യ ചികിത്സാ കേന്ദ്രങ്ങള് തീര്ത്താണ് സംഘം സേവാപ്രവര്ത്തനങ്ങളില് സജീവമാകുന്നത്. സ്വാമി വിവേകാനന്ദ മെഡിക്കല് മിഷന് ആശുപത്രി ശ്രദ്ധിക്കുക. ചികിത്സിപ്പിക്കാന് താല്പ്പര്യം കാണിക്കാത്ത വനവാസി വിഭാഗങ്ങളെ വനാനന്തരത്തില് പോയി ചികിത്സിക്കുന്ന രീതിയും ഇവിടെയുണ്ട്. വനാന്തര്ഭാഗത്തുള്ള വനവാസി കോളനികളിലെ പകര്ച്ചവ്യാധികളും പട്ടിണിയും തടഞ്ഞ് എത്രയോ പേരെ മരണത്തില് നിന്നും ഇവര് രക്ഷപ്പെടുത്തിയിരിക്കുന്നു. സംഘസ്വയം സേവകരായ ഡോക്റ്റര്മാര് ഇവിടെ നിസ്വാര്ത്ഥ സേവനം ചെയ്യുന്നു. 
8)രാജ്യത്തു എവിടെ ദുരന്തം ഉണ്ടായാലും അവിടെ സഹായവുമായി രക്ഷപ്രവര്തനതി മറ്റും ആദ്യം എത്തുന്നത് സ്വയംസേവകര് ആണ് എന്നതില്അ ഭിമാനിക്കാം. പരിക്കേറ്റവരെ ആശുപത്രിയില് എത്തിക്കുന്നതിനും അവര്ക്ക് ആവശ്യമായ രക്തം നല്കുന്നതിനും എന്നും അവര് തന്നെ മുന്പില്.

ലഡാക്കില് മുന്പ് ഉണ്ടായ വെള്ളപ്പൊക്ക സമയത്ത് സംഘം നടത്തിയ പ്രവര്ത്തനങ്ങള് പ്രകീര്ത്തിക്കപ്പെട്ടിരുന്നു.

ആന്ധ്രാപ്രദേശില് ഉണ്ടായ വെള്ളപ്പൊക്കത്തിനിടെ സേവനപ്രവര്ത്തനങ്ങളുമായി രംഗത്തിറങ്ങിയ ആര്.എസ്.എസ്സിനെ കോണ്ഗ്രസ്സ് ചാനലായിരുന്ന (ഇപ്പോള് ജഗന് മോഹന് റെഡ്ഡിയുടേത്) സാക്ഷി ടിവി അഭിനന്ദിക്കുന്നു 

9) സംഘം സേവാ പ്രവര്ത്തനങ്ങളില് മാത്രമല്ല, തൊഴിലാളി യൂണിയന് പ്രവര്ത്തന രംഗത്തും അതുല്യമായ മാതൃക കാഴ്ച വച്ചിരിക്കുന്നു. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ളതാണെന്ന് മനസ്സിലാക്കുക. ഭാരതീയ മസ്ദൂര് സംഘ്. ബി.എം.എസ്.

10) രാജനൈതിക രംഗത്തും സംഘത്തിന്റെ കാഴ്ചപ്പാടുള്ള പ്രവര്ത്തനം ആവശ്യമാണ്. അതിനാല് ആ രംഗത്തും സംഘം സംഭാവന നല്കുന്നു. ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി ശ്രീ.അടല് ബിഹാരി വാജ്പേയ് ആര്.എസ്.എസ് പ്രചാരകാണ് എന്നത് അഭിമാനകരമായ സംഗതിയാണ്.
 ശ്രീ.അടല് ബിഹാരി വാജ്പേയ്








11) വിദ്യാര്ത്ഥി സംഘടനാ രംഗത്ത് ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാര്ത്ഥി പ്രസ്ഥാനമാകാന് ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള അഖില ഭാരതീയ വിദ്യാര്ത്ഥി പരിഷദിന് (എ.ബി.വി.പി) സാധിച്ചു.

ആര് എസ് എസ് നടത്തുന്ന മേല്പറഞ്ഞ സംരഭങ്ങളില് ആര് എസ് എസ് യൂനിഫോരം അനിന്ജന് ആരെയും കാണില്ല. മാത്രമല്ല ഒരിടത്തും ആര് എസ് എസ് നടത്തുന്ന സംരംഭം എന്ന് ബോര്ഡ് വച്ചിട്ടുണ്ടാവില്ല. അതിനാല് പൊതുജനം ഇത്തരം പരിപാടികളെ കുറിച്ച് ഇത് ആര് എസ് എസ് നടത്തുന്നു എന്ന് മനസിലാക്കാറില്ല (ഉദാഹരണം – സേവാഭാരതി).

1963 ജനുവരി 26 ചവിട്ടി നിന്നിടം മുഴുവന് ചോരക്കളമാക്കി, ലോകം മദ്യച്ച ചുവപ്പിനും, ആദര്ശം എന്നത് എന്തെന്നറിയാത്ത കോണ്ഗ്രസിനും പിന്നെ മൌലിക വാദത്തിന്റെ അടിത്തറയില് മാത്രം നൂറായിരം സംഘടനകള് കെട്ടി പടുത്ത് ലോകത്തെ നശിപ്പിക്കാന് മത ഭീകരര്ക്കും, അവരുടെ വാലുകളായി ഇന്ത്യയില് പ്രവര്ത്തിക്കുന്ന മുഴുവന് സംഘടനകള്ക്കും ആര്ക്കും ഒരിക്കലും അവകാശപ്പെടാനാവാത്ത നേട്ടം..

ലോകത്തിന്റെ ചരിത്ത്രത്ത്തില് ആദ്യമായും അവസാനമായും ഒരു രാജ്യത്തിന്റെ ഗണ തന്ത്ര ദിന പരേഡില് പങ്കെടുത്ത, അതെ രാജ്യത്തിലെ സമ്പൂര്ണ സിവില് സംഘടന RSS …സര്കാര്, അര്ദ്ധ സര്കാര് സന്നദ്ധ സംഘടനകള് മാത്രം ആനി നിരക്കുന്ന പരേഡില് RSS നെ പങ്കെടുക്കാന് ക്ഷണിച്ചത് അന്നത്തെ പ്രധാന മന്ത്രി നേരിട്ട ആയിരുന്നു. 1962 ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്, ഒരു കൂട്ടം കംമ്യ്യൂനിസ്ടുകള് ചൈനയെ അനുകൂളിച്ച്ചു. അപ്പോഴും ഭാരതാന്ബയുടെ മക്കള് ജീവന് പോലും പണയം വെച്ച് അരുണാചല് അതിര്ത്തിയില് , സൈന്യത്തെ സഹായിക്കാന് സ്വയം മുന്നോട്ടു ചെന്ന്. പ്രാദേശികമായ സഹായങ്ങള്ക്ക് പുറമേ, വൈദ്യ സഹായം, ട്രൂപ് മോവേമെന്റ്റ് , തുടങ്ങിയവയില് ഇന്ത്യന് കരസേനയെ സഹായിച്ച RSS നെ പുകഴ്ത്തി കൊണ്ട് അന്നത്തെ കരസേന മേധാവി പ്രധാന് മന്ത്രിക്കു കത്തെഴുതി.

ഓര്മ വെച്ച നാള് മുത RSS നെ എതിര്ത്തു കൊണ്ടിരുന്ന നെഹ്റു തന്റെ മരണത്തിനു ഒരു വര്ഷം മുന്പ് ആ ദുഷ് പേര് നീക്കി. ഇതൊരു മാതൃകാ പരമായ നടപടി ആണെന്നും RSS പ്രശംസ അര്ഹിക്കുന്നു എന്നും , പറഞ്ഞു കൊണ്ട് അദ്ദേഹം ഗുരുജി ഗോള്വല്ക്കാരെ, ഫോണില് വിളിച്ചു അഭിനന്ദനവും, നന്ദിയും അറിയിച്ചു.. തുടര്ന്ന് 1963 ജനുവരി 26 നു നടന്ന റിപ്പബ്ലിക് ദിന പരേഡില് 3500 ദേശസ്നേഹികള് , ചെങ്കോട്ടയില് ചുവടു വെച്ച് പ്രസിടന്റിനു സല്യൂട്ട് നല്കി..

Comments

  1. വളരെ പ്രയോജനപ്പെട്ടു....നന്ദി...ഒരു സ്വയംസേവകൻ....

    ReplyDelete
    Replies
    1. ഇത് എന്റെ കടമ ആണ്

      Delete
  2. നമസ്തേ... ഒരുപാട് നന്ദി അറിയിക്കുന്നു..

    ReplyDelete
    Replies
    1. നമസ്തേ. വായിച്ചതിൽ ഒരുപാട് നന്ദി.

      Delete
  3. Ariyanamennu etavum kooduthal agrahicha karyam. Orupadu nanniyundu

    ReplyDelete
  4. Hindu dharmamvum Hindu mathavum thamilulla vythyasam enthenennu ariyan agrahikunnu! Email id: vishnusreechandra@gmail.com

    ReplyDelete
  5. Orupadu karyangal paranjuthannathiloode Rss enna samghadanayodulla ente pala samsayagalkkum utharam kitty.. samghathinte bhagm ayathil Abhimanikkunnu...
    Bharat Matha ki Jai

    ReplyDelete
  6. വളരെ നന്ദി ഈ അറിവ് നല്‍കിയതിന്

    ReplyDelete
  7. Very well prepared. ABCD - Accurate, Brief, Comprehensive and yet contains sufficient Details.

    ReplyDelete
  8. വളരെ നന്ദി എല്ലാ സ്വയം സേവകർക്കും kooduthal അറിവ് നല്കുന്നതിനുപകരിക്കും

    ReplyDelete
  9. ഒന്നുകൂടി എഡിറ്റ്‌ ചെയ്താല്‍ നന്നാവും. ചില അക്ഷര തെറ്റുകളും, font കൊണ്ടുള്ള പ്രശ്നങ്ങളും ഉണ്ട്. അതൊക്കെ പരിഹരിച്ചാല്‍ നല്ലൊരു വായനാനുഭവം ആകും. ആശംസകള്‍.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. Sangathe kurich kooduthal manasilakkan ethu sahayichu....

    ReplyDelete
  12. Thank you for ur information. To know about the latest health and Fitness news, tips, martial arts training visit. Www.behealthymartialartist.blogspot.in

    ReplyDelete
  13. നന്ദി Rss നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ ജയ് ബോലോ ഭാരത് മത

    ReplyDelete
  14. നന്ദി Rss നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ ജയ് ബോലോ ഭാരത് മത

    ReplyDelete

Post a Comment